ജില്ലാ സമ്മേളനം

Saturday 17 May 2025 1:50 AM IST

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം പാളയം എ.കെ.ജി ഹാളിൽ 18ന് നടക്കും.രാവിലെ 9ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലീന.എൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പ്രദീപ് വി.എൽ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം അനീസ് റഹ്മാൻ നന്ദിയും പറയും.