റാണയുടെ കേസ് നടത്താൻ പ്രത്യേക സംഘം

Saturday 17 May 2025 12:05 AM IST

ന്യൂഡൽഹി : മുംബയ് ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഭീകരൻ തഹാവൂർ റാണ പ്രതിയായ കേസ് നടത്താൻ സർക്കാർ അഭിഭാഷകർ അടക്കമുള്ള പ്രത്യേക സംഘം രൂപീകരിച്ച് കേന്ദ്രസർക്കാർ. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സംഘത്തിന് നേതൃത്വം നൽകും. അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, മുതിർന്ന അഭിഭാഷകരായ ദയാൻ കൃഷ്‌ണൻ, നരേന്ദ്രർ മൻ തുടങ്ങിയവർ സംഘത്തിലുണ്ട്. ജൂൺ ആറു വരെ റാണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ഡൽഹി പട്യാസ ഹൗസ് കോടതി റിമാൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ ഏപ്രിൽ 10നാണ് റാണയെ യു.എസിൽ നിന്ന് എൻ.ഐ.എ സംഘം രാജ്യത്ത് എത്തിച്ചത്.