നെല്ല് സംഭരണം ഇന്നുമുതൽ

Saturday 17 May 2025 1:17 AM IST

കൊച്ചി: കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയും അത്യുഷ്ണം മൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തിരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ പാടങ്ങളിൽ നിന്ന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നെല്ല് സംഭരിക്കുന്നു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന നെല്ല് സംഭരിക്കുന്നതിനാണ് സർക്കാർ അനുമതി ആയിട്ടുള്ളത്. ആദ്യഘട്ടമായി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, വട്ടപായിത്ര, കോലടിക്കാട്; ആലപ്പുഴ നഗരസഭയിലെ കന്നിട്ട സി ബ്ലോക്ക് പാടങ്ങളിൽ നിന്നുള്ള നെല്ലാണ് ഓയിൽ പാം ഇന്ത്യ ഇന്നു മുതൽ സംഭരിച്ച് തുടങ്ങുക. തുടക്കത്തിൽ 450 ടൺ നെല്ലാണ് സംഭരിക്കുക.