വിജയികൾക്ക് അനുമോദനം
Saturday 17 May 2025 1:17 AM IST
ചേർത്തല : ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഷ്ടലക്ഷ്മി. ബി. (ഗുരുപ്രസാദം ) സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച ഹേമന്ദ്. ടി.എം (സി. കേശവൻ),എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം നേടിയ ആദിത്യൻ. യു. എസ്.( സി. കേശവൻ) എന്നിവരെ എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ ഭാരവാഹികൾ വസതിയിൽ എത്തി അനുമോദിച്ചു. പ്രസിഡന്റ് എം. പി. നമ്പ്യാർ, ലീന, ഒ.കെ. ഗോപിനാഥൻ, കെ.ആർ. മോഹനൻ, എൻ.കെ. ഗീത, യു.ആർ. അനിൽകുമാർ, സജിത, ആര്യ എന്നിവർ പങ്കെടുത്തു.