പഴനി ബസ് സർവ്വീസ് ഇന്ന് മുതൽ
Saturday 17 May 2025 2:20 AM IST
ഹരിപ്പാട്:രമേശ് ചെന്നിത്തല എം.എൽ.എയും ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് വഴിയുള്ള പഴനി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ഇന്ന് രാവിലെ മുതൽ ആരംഭിക്കും.രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് നിർവ്വഹിക്കും.രാവിലെ 5ന് ചേർത്തലയിൽ നിന്ന് ആരംഭിച്ച് 6.15ന് ഹരിപ്പാട് സ്റ്റാന്റിൽ എത്തിച്ചേരുന്ന ബസ് പള്ളിപ്പാട്, ചെന്നിത്തല,കോട്ടമുറി, ചെങ്ങന്നൂർ, കോഴഞ്ചേരി, റാന്നി, എരുമേലി,മുണ്ടക്കയം,കുമളി, കമ്പം,തേനി വഴി 2.20 ന് പഴനിയിൽ എത്തിച്ചേരും. തുടർന്ന് വൈകിട്ട് 3.30 ന് പഴനിയിൽ നിന്ന് ആരംഭിച്ച് രാത്രി 11.30 ന് ഹരിപ്പാടും 12.45 ന് ചേർത്തലയിലും എത്തിച്ചേരും.