ദേശീയ ഡെങ്കിപ്പനി ദിനാചരണം
Saturday 17 May 2025 1:25 AM IST
അരൂർ:ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അരൂരിൽ ദെലീമ ജോജോ എം.എൽ.എ നിർവഹിച്ചു.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ അദ്ധ്യക്ഷയായി.റാലി അരൂർ എസ്.ഐ എസ്.ഗീതുമോൾ ഫ്ലാഗ് ഒഫ് ചെയ്തു. ഭവനസന്ദർശന പരിപാടി അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണിയും എക്സിബിഷൻപട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആർ.ജീവനും ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഇ.ഇഷാദ് ബോദ്ധ്യം പോസ്റ്റർ പ്രകാശനം നിർവഹിച്ചു.ജില്ലാവെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ പി.ബിനുക്കുട്ടൻ ക്ലാസ് നയിച്ചു.ബി.കെ.ഉദയകുമാർ, ഡോ.എസ്.ആർ.ദിലീപ് കുമാർ,ഡോ.എസ്.ജോയ്,ഡോ.സുമേഷ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.