ഭാഗവത സപ്താഹയജ്ഞം

Saturday 17 May 2025 2:25 AM IST

കുട്ടനാട്: എസ്.എൻ.ഡി.പിയോഗം കൃഷ്ണപുരം ശ്രീസുബ്രമഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് തുടക്കമായി. മൂന്നാംദിവസമായ ഇന്നലെ ശ്രീകൃഷ്ണാവതാരവും ഉണ്ണി ഊട്ടും അരങ്ങേറി. നാലാം ദിവസമായ ഇന്ന് ഗോവിന്ദ പട്ടാഭിഷേകവും പ്രസാദമൂട്ടും വിദ്യാഗോപാല മന്ത്ര സമൂഹാർച്ചനയും നടക്കും. നാളെ രുക്മിണിസ്വയംവരഘോഷയാത്രയും സ്വയം വരസദ്യയും സർവ്വൈശ്വര്യപൂജയും. 19ന് രാവിലെ 9ന് നവഗ്രഹപൂജ, കുചേലഗതി. സമാപനദിവസമായ ചൊവാഴ്ച രാവിലെ 9.30ന് സ്വർഗ്ഗാരോഹണപൂജ. 11ന് അവഭൃതസ്നാനഘോഷയാത്രയും ആറാട്ടും. പ്രസിഡന്റ് പി.പി റെജി, വൈസ് പ്രസിഡന്റ് എ.ജി പ്രകാശ്, സെക്രട്ടറി പി.ആർ ഹരിദാസ് എന്നിവർ നേതൃത്വം നൽകും.