ചീരക്കൃഷി വിളവെടുപ്പ്

Saturday 17 May 2025 2:25 AM IST

മുഹമ്മ: കഞ്ഞിക്കുഴി പതിന്നാലാം വാർഡിൽ പുതുപ്പറമ്പിൽ പ്രദീപും കുടുംബവും വീട്ടുമുറ്റത്ത് കൃഷി ചെയ്ത ചീരയുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,​ കർമ്മസേന കൺവീനർ ജി. ഉദയപ്പൻ,വാർഡു വികസന സമിതി അംഗങ്ങളായ തോഷിബാനന്ദ്, സി.കെ.ഷാജി, കർഷകൻ പ്രദീപ് എന്നിവർ പങ്കെടുത്തു. വാഹനവർക്ക് ഷോപ്പ് ജീവനക്കാരനായ പ്രദീപ് വൈവിദ്ധ്യമാർന്ന വിളകളാണ് വീട്ടുവളപ്പിൽ കൃഷി ചെയ്തിട്ടുള്ളത്. മറ്റു പച്ചക്കറികളോടൊപ്പം കൃഷി ചെയ്ത ചീരയാണ് വിളവെടുത്തത്.

വിളവെടുത്ത ചീര പ്രാദേശിക മാർക്കറ്റിലൂടെയാണ് വിപണനം.