ഐ.ടി.ബി.പി സ്ഥാപകദിനം

Friday 16 May 2025 10:31 PM IST

ചാരുംമൂട്: ഐ.ടി.ബി.പി നൂറനാട് ബറ്റാലിയനിൽ സ്ഥാപകദിനം ആഘോഷിച്ചു. ഐ.ടി.ബി.പിയുടെ സംസ്ഥാനത്തെ ഏക ബറ്റാലിയനായ നൂറനാട് 27-ാംബറ്റാലിയനിൽ വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. ബറ്റാലിയൻ കമാൻഡന്റ് വിവേക് കുമാർ പാണ്ഡെയുടെ നിർദ്ദേശപ്രകാരമായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. പരേഡിൽ ഡെപ്യൂട്ടി കമാൻഡന്റ് പി.മനോജ് സല്യൂട്ട് സ്വീകരിച്ചു. അസി.കമാൻഡന്റ് ബെന്നി ജോസഫ് പരേഡിന് നേതൃത്വം നൽകി. അസി.കമാൻഡന്റ് ഡോ.സ്വാതി ബാലചന്ദ്രൻ, സൈനിക ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സൈനികർക്കും കുടുംബംഗങ്ങൾക്കുമായി കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.