ദേശീയ ഡെങ്കി ദിന ബോധവത്കരണം
Saturday 17 May 2025 12:43 AM IST
പാവറട്ടി: ദേശീയ ഡെങ്കി ദിനത്തോട് അനുബന്ധിച്ച് വെങ്കിടങ്ങ് കുടുംബാരോഗ്യ കേന്ദ്രം ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ കുറിച്ചും ക്ലാസ് നടന്നു. മെഡിക്കൽ ഓഫീസർ ഡോ. ദീപക് മേനോൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുജനങ്ങളിൽ ഡെങ്കി പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് വീടുകളിൽ സന്ദർശനം അവബോധം നടത്തി. ദേശീയ ഡെങ്കി ദിനത്തോട് അനുബന്ധിച്ച് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. പ്രചരണ ജാഥക്ക് മെഡിക്കൽ ഓഫീസർ ഡോ. ദീപക് മേനോൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ. ജി.ഷെറി, കെ.വി.പ്രവീൺ, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർമാരായ വി.പിങ്കി, സൈമൺ, കെ.ബി.അനഘ എന്നിവർ നേതൃത്വം നൽകി.