സഹകരണ റിയാലിറ്റി ഷോ 21ന്
Saturday 17 May 2025 12:45 AM IST
തൃശൂർ: സഹകരണ മേഖലയിൽ 10 വർഷമായി പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന 'സഹകരണരത്‌നം' രണ്ടാം സഹകരണ റിയാലിറ്റി ഷോ 21ന് തൃശൂർ റീജ്യണൽ തിയറ്ററിൽ നടക്കും. നബാർഡ് റിട്ട. ചീഫ് ജനറൽ മാനേജർ വി.ആർ.രവീന്ദ്രനാഥ്, എ.സി.എസ്.ടി.ഐ മുൻ ഡയറക്ടർ ബി.പി.പിള്ള, കേരള കാർഷിക സർവകലാശാല റിട്ട. പ്രൊഫസർ ഡോ. പി.അഹമ്മദ്, സഹകരണ വകുപ്പ് മുൻ ജോയിന്റ് രജിസ്ട്രാർ എം.കെ.ദിനേശ്ബാബു എന്നിവരാണ് റിയാലിറ്റി ഷോയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. 2024ൽ കിലയിൽ ടീം കോ-ഓപ്പറേറ്റീവ് സംഘടിപ്പിച്ച 'സഹകരണരത്‌നം' ഒന്നാം ഭാഗം ശ്രദ്ധ നേടിയിരുന്നു. വാർത്താസമ്മേളനത്തിൽ പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, കോ-ഓർഡിനേറ്റർ സി.കെ.ആതിര, പി.ആർ.ഒ ബി.ആർ.ജിഷ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ആകാശ് ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.