ഐ വിഷൻ സെൻ്റർ ആരംഭിച്ചു
Saturday 17 May 2025 12:47 AM IST
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ പി. വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അനുവദിച്ച ഐ വിഷൻ സെന്ററിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. പി. വെമ്പല്ലൂർ ഹെൽത്ത് സെന്ററിൽ പുതുതായി ആരംഭിച്ച വിഷൻ സെന്ററിൽ മാസത്തിൽ രണ്ടു തവണയാണ് നേത്ര ചികിത്സ നടത്തുന്നത്. ചികിത്സയ്ക്ക് എത്തുന്നവർക്കുള്ള മരുന്നിന് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വിഷന്റെ പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും ഡോക്ടറെയും തിരഞ്ഞെടുത്ത ജീവനക്കാരെയും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.എ. നൗഷാദ്, കെ.എ.അയ്യൂബ്, സിജയ, വാർഡ് മെമ്പർ മിനി പ്രദീപ്, മെഡിക്കൽ ഓഫീസർ മാളവിക, ഹെൽത്ത് ഇൻസ്‌പെക്ടർ കാളിദാസ് തുടങ്ങിയവർ സംസാരിച്ചു.