അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ഇന്ന് സമാപിക്കും
Saturday 17 May 2025 1:13 AM IST
തൃക്കൊടിത്താനം:അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രവും, നരസിംഹ ജയന്തി ആഘോഷവും ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 9ന് പ്രഭാഷണം. പള്ളിക്കൽ ശ്രീഹരി, 11ന് പ്രഭാഷണം. റാന്നി ഹരിശങ്കർ, 12.30ന് സത്ര സമർപ്പണം. മഹാദീപാരാധന, 2ന് മഹാഭാരത സന്ദേശം. ടി. ആർ. രാമനാഥൻ. 3.30ന് സത്ര സമാപനസഭ. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ബി.രാധാകൃഷ്ണമേനോൻ സ്വാഗതവും, വിനോദ് ജി.നായർ ചക്കിട്ടപറമ്പിൽ നന്ദിയും പറയും. വൈകിട്ട് 4.30ന് നാദസ്വരകച്ചേരി. 6ന് കാഴ്ചശ്രീബലി, കൂടിപ്പിരിയൽ, രാത്രി 7ന് നാട്യലീലാ തരംഗിണി.