പാക് സൈന്യത്തിന് നിയന്ത്രണം നഷ്ടപ്പെട്ടു

Saturday 17 May 2025 2:25 AM IST

ക്വറ്റ: പാകിസ്ഥാൻ സേനയ്ക്ക് ബലൂചിസ്ഥാൻ പ്രവിശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ഇത് പ്രയോജനപ്പെടുത്തി പാകിസ്ഥാനിൽ നിന്നുു വേർപിരിയാൻ ധീരമായ നീക്കങ്ങൾ നടത്തുകയാണെന്നും ബലൂച് നേതാവ് മിർ യാർ ബലൂച്. അതേസമയം, സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിക്കാനും പിന്തുണ നൽകാനുമായി ഇന്ത്യയോടും ഐക്യരാഷ്ട്ര സംഘടനയോടും ബലൂച് നേതാക്കൾ അഭ്യർത്ഥിച്ചു. ബലൂചിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കാനും നേതാക്കൾ ആവശ്യപ്പെട്ടു. അതിനിടെ സുരക്ഷാ ഭയം കാരണം ബലൂചിസ്ഥാനിൽ പാക് സൈന്യം വൈകിട്ട് 5 മുതൽ പുലർച്ചെ 5 വരെ പട്രോളിംഗ് ഒഴിവാക്കി. മേഖലയുടെ 70 - 80 ശതമാനത്തിന്റെയും നിയന്ത്രണം പാക്കിസ്ഥാന് നഷ്ടപ്പെട്ടുവെന്നും റസാഖ് ബലൂച് അവകാശപ്പെട്ടു.