കേദാർനാഥിൽ രോഗിയെയും കൊണ്ട് പോയ ഹെലി ആംബുലൻസ് തകർന്നു, അടിയന്തര ലാൻഡിംഗ്

Saturday 17 May 2025 2:42 PM IST

ഋഷികേശ്: കേദാർനാഥിൽ രോഗിയെയും കൊണ്ട് പോയ ഹെലി ആംബുലൻസ് തകർന്ന് അപകടം. എയിംസ് ആശുപത്രിയുടെ എയർ ആംബുലൻസാണ് സാങ്കേതികത കരാറിനെതുടർന്ന് തക‌ർന്നത്. ഋഷികേശിലേക്ക് രോഗിയേയും കൊണ്ട് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. എയർ ആംബുലൻസിന്റെ ചിറകൊടിഞ്ഞു. ഈ വർഷത്തെ ചാർ ധാം യാത്ര ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്. അപകടത്തിൽപ്പെട്ട എല്ലാ യാത്രക്കാരും ഇപ്പോൾ സുരക്ഷിതരാണ്.

രോഗിയെ കൂടാതെ രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നാണ് ജില്ലാ ടൂറിസം വികസന ഓഫീസർ രാഹുൽ ചൗബേ പറ‌ഞ്ഞത്.