ദേശീയ ഡെങ്കി ദിനാചരണം 

Sunday 18 May 2025 12:32 AM IST

കോട്ടയം : ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ ഫീൽഡ് സ്റ്റേഷനുകളിൽ വിവിധ പരിപാടികളോടെ ദേശീയ ഡെങ്കിദിനാചരണം നടത്തി. ചങ്ങനാശേരിയിൽ ഫയർ സ്റ്റേഷന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ എന്റമോളജിസ്റ്റ് സതീഷ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. കോട്ടയത്ത് എ.ആർ ക്യാമ്പിന്റെ സഹകരണത്തോടെ ഡെങ്കിദിനാചരണ പ്രതിജ്ഞ ചൊല്ലി. വാർഡ് കൗൺസിലർ മോളിക്കുട്ടി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈക്കം, പാലാ ഫീൽഡ് സ്റ്റേഷനുകളിൽ ബോധവത്കരണ ക്ലാസ് നടന്നു. ഊർജ്ജിത ഉറവിട നശീകരണ പ്രവർത്തനങ്ങളും നടന്നു.