ഭഗവത് ഗീതാ പഠന ക്ലാസ്

Sunday 18 May 2025 12:36 AM IST

വാഴൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡ് മുണ്ടക്കയം ഗ്രൂപ്പ് ഹിന്ദു മത വേദാന്ത സംസ്‌കൃത പാഠശാല ഭഗവത് ഗീതാപഠന ക്ലാസ് കൊടുങ്ങൂർ ദേവി ക്ഷേത്ര ഗീതാമന്ദിറിൽ നടന്നു. ദേവസ്വം ബോർഡ് കൾച്ചറൽ ഡയറക്ടർ എസ്.ആർ.രാജീവ് ഉദ്ഘാടനം ചെയ്തു. മനശാസ്ത്രജ്ഞൻ കെ.ശ്രീറാം മോട്ടിവേഷൻ ക്ലാസ് നയിച്ചു. സബ് ഗ്രൂപ്പ് ഓഫീസർ എൻ. നാരായണനുണ്ണി, ഉപദേശകസമിതി സെക്രട്ടറി കെ.വി.ശിവപ്രസാദ് , മതപാഠശാല അദ്ധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി കുടമാളൂർ രാധാകൃഷ്ണൻ , ചെറുവള്ളി ദേവീ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഭിലാഷ് ബാബു , മതപാഠശാല അദ്ധ്യാപകൻ സന്തോഷ് പി.എസ് തുടങ്ങിയവർ പങ്കെടുത്തു.