ത്രിവർണ്ണ സ്വഭിമാൻ യാത്ര നടത്തി
Sunday 18 May 2025 12:43 AM IST
കോട്ടയം :പ്രധാനമന്ത്രിക്കും, ധീര സൈനികർക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ത്രിവർണ സ്വാഭിമാൻ യാത്ര കോട്ടയത്ത് നടന്നു. വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ അശോകൻ കുളനട, സംസ്ഥാന സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, വിമുക്ത ഭടന്മാരായ ജോയി കല്ലറ, ജോസ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജിജി ജോസഫ്, കെ.ഗുപ്തൻ, പ്രൊഫ. ബി.വിജയകുമാർ, എസ്.രതീഷ്, ലാൽ കൃഷ്ണ, ടി.എൻ ഹരികുമാർ, എൻ.കെ ശശികുമാർ,ശ്രീജിത്ത് കൃഷ്ണൻ, ലേഖ അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി