നിയമ അവബോധ സെമിനാർ
Sunday 18 May 2025 12:46 AM IST
കോട്ടയം : കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി നിയമ അവബോധ സെമിനാറും, സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫൻ, ബിജി ജോസ് എന്നിവർ പ്രസംഗിച്ചു. സെമിനാറിന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി മുൻ അംഗം അഡ്വ. സിസ്റ്റർ ജ്യോതിസ് പി. തോമസ് നേതൃത്വം നൽകി.