ജയിൽ ലൈബ്രറി നവീകരിച്ചു

Sunday 18 May 2025 12:47 AM IST

പൊൻകുന്നം: സ്‌പെഷ്യൽ സബ് ജയിലിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ സെഷൻസ് ജഡ്ജ് എം.മനോജ് നിർവഹിച്ചു. കോട്ടയം ലീഗൽ സർവീസ് സബ് ജഡ്ജ് ജി.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡി.രഞ്ജിത്ത് മുഖ്യാതിഥിയായി. ഫാ.റോബിൻ വി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അമൽജ്യോതി എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ലില്ലിക്കുട്ടി ജേക്കബ്, തമ്പലക്കാട് ലഹരി വിമോചന കേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പെരുനിലം, ജെയിൽ സൂപ്രണ്ട് സി.ഷാജി, ഡപ്യൂട്ടി പ്രിസൺ ഓഫീസർ പ്രശാന്ത് ബാലകൃഷ്ണൻ, സ്റ്റാഫ് പ്രതിനിധി പി.പ്രമോദ് എന്നിവർ പ്രസംഗിച്ചു.