റോഡ് നാടിന് സമർപ്പിച്ചു

Sunday 18 May 2025 12:55 AM IST

കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ നവീകരിച്ച ആക്കാംകുന്നേൽ എ.ജെ. ഫിലിപ്പോസ് മെമ്മോറിയൽ റോഡ് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌നേഹതീരം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ അനുവദിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗം ജിനു കെ. പോൾ, സ്‌നേഹതീരം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഗോപിനാഥൻ ആചാരി, മുൻ സെക്രട്ടറി സിജോ മാത്യു, വഴിക്കായി സ്ഥലം വിട്ടുനൽകിയ റോയി പടിഞ്ഞാറേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.