ട്രാൻ. പെൻഷ.അസോ. മേഖലാ കൺവൻഷൻ 

Sunday 18 May 2025 1:46 AM IST

കോട്ടയം: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് അസോസിയേഷൻ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ മേഖലാ കൺവൻഷൻ കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ് സി.ജെ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.എ മുഹമ്മദ് അഷ്‌റഫ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഷംസുദീൻ, ഓർഗ.സെക്രട്ടറി എ.വി ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. എം.കെ പീതാംബരൻ സ്വാഗതവും, വി.ആർ കേരള വർമ്മ നന്ദിയും പറഞ്ഞു.