അംഗൻവാടിക്ക് പുതിയ കെട്ടിടം

Sunday 18 May 2025 12:50 AM IST

അടിമാലി: മച്ചിപ്ലാവ് അറുപ്പത്തിമൂന്നാം നമ്പർ അംഗൻവാടിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു.ഇരുപതു വർഷത്തിൽ ഏറെയായി മച്ചിപ്ലാവ് സ്‌കൂൾപടിയിലെ അറുപത്തിമൂന്നാം നമ്പർ അംഗൻവാടി ഒറ്റമുറി കെട്ടിടത്തിൽ പരാധീനതകൾക്ക് നടുവിലാണ് പ്രവർത്തിച്ചിരുന്നത്.മച്ചിപ്ലാവ് സ്വദേശി ടി എഫ് ജോസഫ് 6 സെന്റ് ഭൂമി സ്മാർട്ട് അംഗൻവാടി നിർമിക്കാൻ സൗജന്യമായി വിട്ടുനൽകിയിരുന്നു.ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിട നിർമ്മാണം നടത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.സ്മാർട്ട് അംഗൻവാടിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ് നിർവഹിച്ചു.മിൽമ ഡയറക്ടർ ബോർഡ് അംഗം പോൾ മാത്യു, ഡി.സി.സി ജനറൽ സെക്രട്ടറി കെ .ഐ ജീസസ്, രക്ഷാകർതൃ പ്രതിനിധി സിബി അപ്പക്കൻ, സി എസ് നാസർ, എസ് എ ഷജാർ, ഹാപ്പി കെ വർഗീസ്, റോയി കാഞ്ഞിരം, ശ്രീധരൻ എല്ലാപ്പാറ, ജോൺസൻ അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.