ശ്രീനാരായണ പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പ് സമാപനം

Sunday 18 May 2025 1:35 AM IST

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക്ക് സ്കൂളിൽ സമ്മർ ക്യാമ്പ് ബെസ്സി കൂളിന്റെ സമാപന സമ്മേളനം ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് രത്നകല രത്നാകരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജരും ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ്‌ സെക്രട്ടറിയുമായ ഡോ.എ.ജി.രാജേന്ദ്രൻ,സ്കൂൾ പ്രിൻസിപ്പൽ ഡോ.അനിത ആൻഡ്രു,അക്കാഡമിക്ക് കമ്മിറ്റി കൺവീനർ ചന്ദ്രബാബു.ബി,വൈസ് പ്രിൻസിപ്പൽ ദീപ്തി.ടി,കെ.ജി ഇൻചാർജ് ഷൈജ എൻ.എസ് തുടങ്ങിയവരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ധ്യാപകർ,രക്ഷകർത്താക്കൾ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മാനേജ്മെന്റും പ്രിൻസിപ്പലും ചേർന്ന് പുരസ്കാരം നൽകി. പ്രോഗ്രാം ഇൻചാർജ് അർച്ചന സുരേഷ് സ്വാഗതവും ഷൈജ.എൻ.എസ് നന്ദിയും പറഞ്ഞു.