കുടുബ സംരക്ഷണ വലയം
Sunday 18 May 2025 2:49 AM IST
വർക്കല: പൂർണ എഡ്യൂക്കേഷൻ ഫൗണ്ടേഷനും അയിരൂർ എം.ജി.എം മോഡൽ സ്കൂളും സംയുക്തമായി അച്ചടിച്ച ലഹരി ഭീഷണി നേരിടാൻ കുടുബ സംരക്ഷണ വലയം എന്ന പുസ്തകത്തിന്റെ പ്രകാശനവും വിതരണവും 20ന് രാവിലെ 9.30ന് എം.ജി.എം സ്കൂളിൽ നടക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,വർക്കല ഡിവൈ.എസ്.പി ബി.ഗോപകുമാർ,ഡോ.അച്യുത് ശങ്കർ എന്നിവർ പങ്കെടുക്കും. കേരള ശാസ്ത്ര വേദിക്ക് വേണ്ടി ഡോ.അച്യുത് ശങ്കറുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പുസ്തകം തയാറാക്കിയത്.