വാകത്താനത്ത് വൻചീട്ടുകളി സംഘം പിടിയിൽ
Sunday 18 May 2025 12:53 AM IST
കോട്ടയം : വാകത്താനം ഉണ്ണാമറ്റം ഭാഗത്ത് കാലായിൽ ബിജോയിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് വൻചീട്ടുകളി സംഘത്തെ പിടികൂടി. കെട്ടിട ഉടമസ്ഥനെയും , ജില്ലയിലും പുറത്തുമായി കൊലപാതകശ്രമം, ലഹരിവ്യാപാരം ഉൾപ്പടെ 12 ലധികം കേസുകളിൽ പ്രതിയായ മിഥുൻ എന്നിവർ ഉൾപ്പടെ 12 പേരാണ് പിടിയിലായത്. 5,60450 രൂപയും പിടിച്ചെടുത്തു. വാകത്താനം എസ്.എച്ച്.ഒ പി.ബി അനീഷ്, എസ്.ഐ ടി.സജീവ്, സി.പി.ഒ ചിക്കു ടി.രാജു, ശ്യാംകുമാർ, ഹോംഗാർഡ് രവീന്ദ്രനാഥ് എന്നിവരടങ്ങിയ സംഘം അറസ്റ്റിന് നേതൃത്വം നൽകി.