ആക്ഷൻ പോരാട്ടം, തഗ് ലൈഫ് ട്രെയിലർ

Sunday 18 May 2025 6:56 AM IST

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ്നി ർമ്മാണം . ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. കേരള ഡിസ്ട്രിബ്യുഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്. തഗ് ലൈഫിന്റെ കേരള പ്രൊമോഷന്റെ ഭാഗമായി താരങ്ങളും അണിയറപ്രവർത്തകരും മേയ് 21 ന് കൊച്ചിയിലും 28 തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവന്റുകളിൽ പങ്കെടുക്കും. എആർ റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച്ചെന്നൈ സായിറാം കോളേജിൽ, 24ന് നടക്കും. ജൂൺ 5ന് ചിത്രം റിലീസ് ചെയ്യും. പി .ആർ. ഒ : പ്രതീഷ് ശേഖർ.