മണ്ഡോദരി ആവാൻ കാജൽ അഗർവാൾ
ബോളിവുഡിൽ ഒരുങ്ങുന്ന 'രാമായണ പാർട്ട് 1 എന്ന ചിത്രത്തിൽ മണ്ഡേദരി ആവാൻ കാജൽ അഗർവാൾ. സൽമാൻ ഖാൻ ചിത്രം സിക്കന്ദറിനുശേഷം കാജൽ അഗർവാൾ അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ്. രൺബീർ കപൂർ രാമനായും സീതയായി സായ്‌പല്ലവിയും എത്തുന്ന രാമായണ പാർട്ട് 1 മുംബയ്‌യിൽ പുരോഗമിക്കുന്നത്. രാവണനാകുന്നത് കന്നട സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോൾ ഹനുമാനെ അവതരിപ്പിക്കും. ലാറ ദത്തയും രാകുൽ പ്രീത് സിംഗുമാണ് കൈകേയിയും ശൂർപണഖയും. ബോബി ഡിയോൾ കുംഭകർണനായേക്കും. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രാജ്യത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോയും യഷിന്റെ ഉടമസ്ഥതയിലെ മോൺസ്റ്റാർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. ബോളിവുഡിലെയും മറ്റു ഭാഷകളിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സിനിമയുടെ ബഡ്ജറ്റ് 700 കോടിക്ക് മുകളിലാണ്. മൂന്നു ഭാഗങ്ങളായാണ് സിനിമയുടെ റിലീസ്. ഈ വർഷം ദീപാവലി റിലീസായി ആദ്യ ഭാഗം തിയേറ്ററിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.