വർണ്ണക്കൂടാരം ശാസ്ത്ര പരീക്ഷണ ക്യാമ്പ്
Saturday 17 May 2025 9:19 PM IST
കണിച്ചാർ:കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ "വർണ്ണക്കൂടാരം'' ബാലവേദി ക്യാമ്പും ശാസ്ത പരീക്ഷണ ക്ലാസ്സും സംഘടിപ്പിച്ചു.ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ വിജയിച്ച കണിച്ചാർ ഡോ:പൽപു മെമ്മോറിയൽ യു.പി.സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. വായനശാലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി എഴുത്തുകാരൻ ബാബു പേരാവൂർ ഉദ്ഘാടനം ചെയ്തു. പി.എൻ.രതീഷ് ശാസ്ത്ര പരീക്ഷണ ക്ലാസെടുത്തു..എൽ.എസ്.എസ്, യു.എസ്.എസ് വിജയികളായ കെ.എൽ. ആദി ദേവ്, ആൻ ഷാജി, പി.എസ്.ശ്രേയ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.വായനശാല സെക്രട്ടറി ബി.കെ.ശിവൻ,റെജി കണ്ണോളിക്കുടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ.പി.ഗീത, എം.പി.തോമസ്, പി.പി.ജനാർദ്ദനൻ, ഷൈലജ ചന്ദ്രൻ എന്നിവർ സംസാരിച്ചു.