ഭഗവാന്റെ അട്ടഹാസം അരങ്ങിൽ

Saturday 17 May 2025 9:28 PM IST

കാഞ്ഞങ്ങാട്: റീഡിംഗ് തിയറ്ററിലൂടെ വായനയിലേക്കുള്ള അനന്തസാധ്യത തുറന്ന് 'ഭഗവാന്റെ അട്ടഹാസം' അരങ്ങിലെത്തി. ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി ദുർഗ ഹയർ സെക്കന്ററി സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പുസ്തകോൽസവത്തിന്റെ ഭാഗമായാണ് ഉറൂബിന്റെ പ്രശസ്തമായ ചെറുകഥയായ 'ഭഗവാന്റെ അട്ടഹാസം' ശബ്ദനാടക രൂപത്തിൽ അവതരിപ്പിക്കപ്പെട്ടത്. .പ്രശസ്ത നാടക സംവിധായകൻ വി.ശശിയാണ് തിയറ്ററിന്റെ രംഗാവിഷ്‌കാരമൊരുക്കിയത്. ഇത്തവണ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പദ്ധതിയുടെ ഭാഗമായി മുഴുവൻ ഗ്രന്ഥശാലകളിലും റീഡിംഗ് തിയറ്റർ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ ശില്പശാല നടക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു റീഡിംഗ് തിയറ്റർ കലാകാരൻമാരെ ആദരിച്ചു. ഉദിനൂർ ബാലഗോപാലൻ, പി.വി.രാജൻ കിനാത്തിൽ, പി.പി.രാജൻ, പി.സത്യനാഥൻ, ശിവകുമാർ നീലേശ്വരം, ലേഖ, വിദ്യ, ഹരി നാരായണൻ, അനഘ, കെ.പി.ശശികുമാർ എന്നിവരെയാണ് ആദരിച്ചത്.