എ പ്ലസ്സുകാർക്ക് അനുമോദനം
പാനൂർ:എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കൂത്തുപറമ്പ് മണ്ഡലം ജ്യോതിസ് പദ്ധതിയുടെ ഭാഗമായി അനുമോദിച്ചു.മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻ രാജ് ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി.സുജാത, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ,കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജീവൻ,തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെക്കീന തെക്കയിൽ,കെ.ഇ,കുഞ്ഞബ്ദുള്ള, പി.ദിനേശൻ,പി.പ്രഭാകരൻ ,രാമചന്ദ്രൻ,ജോത്സന,കെ.പി.യൂസഫ്,കെ.പി.ശിവപ്രസാദ്,സുരേഷ് കരോളിൽ,സ്‌കൂൾ മാനേജർ എൻ.സുനിൽകുമാർ, ഹെഡ്മാസ്റ്റർ ടി.കെ.ഷാജിൻ എന്നിവർ സംസാരിച്ചു. ദിനേശൻ മഠത്തിൽ സ്വാഗതവും ഇ.സുരേഷ് ബാബു നന്ദിയും പറഞ്ഞു. ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി സൈലം ലേണിംഗ് ആപ്പിന്റെ സഹകരണത്തോടെയാണ് അനുമോദനം സംഘടിപ്പിച്ചത്.