പോക്സോ കേസ് വ്യാജമെന്ന് പരാതി

Sunday 18 May 2025 2:32 AM IST

തിരുവനന്തപുരം: തനിക്കെതിരെ കോവളം പൊലീസ് രജിസ്‌റ്റർ ചെയ്ത പോക്സോ കേസ് വ്യാജമാണെന്നും അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മുകേഷ് എം.നായർ ഡി.ജി.പിക്ക് പരാതി നൽകി. മറ്റൊരു യൂട്യൂബറുടെ സ്വാധീനത്തിൽ നൽകിയ കള്ളപരാതിയാണെന്നും കോവളം പൊലീസ് ഇക്കാര്യം പരിശോധിക്കാതെയാണ് അന്വേഷണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. മുകേഷ് എം.നായർക്ക് എതിരെയുള്ളത് വ്യാജ കേസാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സമൂഹത്തിൽ വ്യാജ പരാതികൾ വർദ്ധിക്കുന്നതായും ഇത് പരിഗണിച്ച് പുരുഷ കമ്മിഷൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്‌പീക്കറെയും എം.എൽ.എമാരെയും സമീപിച്ചതായും രാഹുൽ ഈശ്വർ അറിയിച്ചു.