സി.പി.ഐ വുമൺ അസംബ്ലി 21ന്

Sunday 18 May 2025 12:01 AM IST

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 21ന് രാവിലെ 10ന് ജെന്റർ പാർക്കിൽ വുമൺ അസംബ്ലി സംഘടിപ്പിക്കും. മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ. ഗിരിജ, സെക്രട്ടറി ദീപ്തി അജയകുമാർ എന്നിവർ സംസാരിക്കും. അന്ന് വൈകിട്ട് നാലിന് ആലപ്പുഴ ജെന്റർ പാർക്കിൽ വർക്കേഴ്‌സ് മീറ്റ് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്, വൈസ് പ്രസിഡന്റ് പി.വി. സത്യനേശൻ, ജില്ലാ പ്രസിഡന്റ് വി. മോഹൻദാസ്, സെക്രട്ടറി ഡി.പി. മധു എന്നിവർ സംസാരിക്കും. .