വിദ്യാർത്ഥികൾക്ക് ഏകദിന പഠനക്ലാസ്
Sunday 18 May 2025 1:03 AM IST
ചേർത്തല:ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ 15 നും 20 വയസിനും ഇടക്ക് പ്രായമുള്ള വിദ്യാർത്ഥികൾക്കായി ഏകദിന പഠനക്ലാസ് ഇന്ന് രാവിലെ 9 ന് ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കും. പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് അറിവ് പകരുന്നതോടൊപ്പം ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചും അവയിലെ തൊഴിൽ സാദ്ധ്യതകൾ,സിവിൽ സർവീസ്,സായുധ സേനയിലെ വിവിധ വിഭാഗങ്ങളിലെ തൊഴിൽ സാദ്ധ്യതകൾ എന്നിവയെക്കുറിച്ചും വിദഗ്ദ്ധർ നൽകുന്ന പരിശീലനം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.