ബയോബിൻ പരിശീലനം ഇനി ഡിജിറ്റൽ

Sunday 18 May 2025 12:05 AM IST

ആലപ്പുഴ: ബയോബിൻ ഗുണഭോക്തൃ പരിശീലനം ഇനി ഡിജിറ്റലാകും. ആലപ്പുഴ നഗരസഭയും പീലേൺ നോളജ് സൊലൂഷൻസ് ലിമിറ്റഡും സംയുക്തമായാണ് നഗരത്തിൽ ‌ഡിജിറ്റൽ ബയോബിൻ പരിശീലനം സംഘടിപ്പിച്ചത്. മൊബൈൽ ആപ്ലിക്കേഷൻ വഴി മാലിന്യപരിപാലനവും തുടരുപയോഗങ്ങളും പരിശീലിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായാണ് നഗരസഭയിൽ പരിപാടി സംഘടിപ്പിച്ചത്.

വിഷയാടിസ്ഥാനത്തിൽ തയറാക്കിയ വീഡിയോകളേയും മറ്റ് വിഷ്യൽ കമ്മ്യൂണിക്കേഷൻ സാദ്ധ്യതകളേയും ഉൾപ്പെടുത്തിയാണ് പരിശീലനം. ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ്. കവിത ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജയകുമാർ, പീലേൺ കോഴ്‌സ് ഡയറക്ടർ രോഹിത് ജോസഫ്, നവ്യ, ജെസ്‌ന തുടങ്ങിയവർ സംസാരിച്ചു.