അനുമോദന സമ്മേളനം
Sunday 18 May 2025 12:06 AM IST
ആലപ്പുഴ: ഇടതുപക്ഷ സർക്കാരിന്റെ ഭരണ മികവിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെട്ടുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. കെ.എസ്.ടി.എ. പൂർവ്വസൂരികളുടെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജലി പ്രദീപിനെ അനുമോദിക്കാൻ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കെ. സോമനാഥപിള്ള അദ്ധ്യക്ഷതവഹിച്ചു. കെ.ഡി.ഉദയപ്പൻ, കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, റ്റി. തിലക , പി.ടി. ജോസഫ്, സി.എൻ.എൻ , നമ്പി, ഡി.ചന്ദ്രൻ, എം.ഇ. കുഞ്ഞുമുഹമ്മദ്, പി.സുരേഷ് ബാബു, വിജയലക്ഷ്മി, ആനന്ദൻ പിള്ള, അഞ്ജലിപ്രദീപ് എന്നിവർ സംസാരിച്ചു.