കണ്ണൂരിൽ സംഘർഷം വ്യാപിക്കുന്നു: കടന്നപ്പള്ളിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Saturday 17 May 2025 10:08 PM IST

കണ്ണൂർ: പരിയാരം കടന്നപ്പള്ളി പുത്തൂർ കുന്നിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് തകർത്തു. ഓഫീസിന്റെ ജനൽ ചില്ലുകളും മുന്നിൽ സ്ഥാപിച്ചിരുന്ന കൊടി മരവുമാണ് തകർത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിച്ചു. നേരത്തെ മൂന്ന് തവണ ഇതേ ഓഫീസ് സി.പി.എം തകർത്തിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.

കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് മുല്ലപ്പള്ളിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി നിരീക്ഷിച്ചും പരിശോധന നടത്തി വരുന്നതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം മലപ്പട്ടത്ത് നടന്ന ആക്രമണങ്ങളുടേയും യൂത്ത് കോൺഗ്രസ്സിന്റെ പ്രകോപന മുദ്രാവാക്യത്തിന്റേയും പിന്നാലെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷാവസ്ഥ അതിരു കടക്കാതിരിക്കാനുള്ള മുൻ കരുതലിലാണ് പൊലീസ് സംഘ‌ർഷ സാദ്ധ്യത മുന്നിൽ കണ്ട് പ്രശ്ന ബാധിത പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.