സംഘാടക സമിതി രൂപീകരിച്ചു
Saturday 17 May 2025 10:09 PM IST
ആലപ്പുഴ:'പാഠം ഒന്ന് ആലപ്പുഴ' സമ്പൂർണ പത്താംതരം തുല്യതാ പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽഎമാർ, ജില്ലാ കളക്ടർ എന്നിവരെ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചെയർപേഴ്‌സണായും, വിദ്യാഭ്യാസ ഉപഡയറക്ടറെ ജനറൽ കൺവീനറായുമാണ് സംഘാടക സമിതി. വൈസ് ചെയർപേഴ്‌സൺമാരായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്‌സൺ, കെ.ഡി. മഹീന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ), പി.പി. സംഗീത (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.