തൈറോയ്ഡ് രോഗ നിർണയ ക്യാമ്പ്
Saturday 17 May 2025 10:10 PM IST
മാന്നാർ: കുടുംബശ്രീയുടെ ഇരുപത്തിയേഴാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ മാന്നാർ ടൗണിന്റെയും മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുടുംബശ്രീയുടെയും നേതൃത്വത്തിൽ സൗജന്യ തൈറോയ്ഡ് രോഗ നിർണയ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനംനിർവഹിച്ചു. ജെ.സി.ഐ പ്രസിഡന്റ് ഗീവർഗീസ് പി.ജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായഅംഗം അജിത്ത് പഴവൂർ, ജെ.സി.ഐ സോൺ വൈസ് പ്രസിഡൻറ് അർജുൻ മാത്യു, ചാർട്ടർ പ്രസിഡന്റ് അനിൽ എസ്.ഉഴത്തിൽ, ജെ.സി.ഐ സെക്രട്ടറി പ്രമോദ് വി.ജോൺ, പി.ബി ഷുജാഹുദ്ദീൻ, സിജി ഷുജാ, എ.ഡി.എസ് പ്രസിഡൻറ് മായ സുരേഷ്, സുരേഷ് കുമാർ വേലംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.