മഹാത്മാ ഗാന്ധി കുടുംബ സംഗമം.
Sunday 18 May 2025 12:11 AM IST
അമ്പലപ്പുഴ: ബി. ജെ. പിയുടെ ഹിന്ദുത്വ വർഗ്ഗീയത രാജ്യത്തെ ശിഥിലമാക്കുന്നതാണെന്ന് കെ .പി. സി .സി വക്താവ് രാജു പി നായർ പറഞ്ഞു. അമ്പലപ്പുഴ വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആറാം വാർഡ് മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണ തന്ത്രമാണ് മോദി സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഡ് പ്രസിഡന്റ് എസ്. റിയാസ് അദ്ധ്യക്ഷനായി . ഉണ്ണി കൊല്ലംപറമ്പിൽ, ആർ. വി. ഇടവന,ഉണ്ണികൃഷ്ണൻ പുത്തൻമഠം,ഷിത ഗോപിനാഥ്, ഗീത വാവച്ചി,നിസാർ വെള്ളാപ്പള്ളി, ഷാജി ഉസ്മാൻ,പി.റ്റി. പവിത്രൻ,ടി. എസ് .കബീർജലധരൻ,രാജു,ബാബു കഞ്ഞിപ്പാടം, നവാസ് പതിനഞ്ചിൽ , പി. എ .കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.