ലഹരി ഉത്പന്നങ്ങളുമായി പിടിയിൽ
Sunday 18 May 2025 2:47 AM IST
ശംഖുംമുഖം: വില്പനയ്ക്ക് വച്ചിരുന്ന നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മുട്ടത്തറ ശ്മശാനത്തിന് എതിർവശം സജീവ് നഗർ ടി.സി 43/1166 സുന്ദര ഭവനിൽ ജയചന്ദ്രനാണ് (66) പൂന്തുറ പൊലീസിന്റെ പിടിയിലായത്. വീടിനോടു ചേർന്ന് ഇയാൾ നടത്തുന്ന കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 100 പായ്ക്കറ്റ് കൂൾ, 21 പാക്കറ്റ് ശംഭു എന്നിവ കണ്ടെത്തിയത്.