അ​യ്യ​പ്പ​ചി​ത്രം​ ​പ​തി​ച്ച​ ​സ്വ​ർണ ലോ​ക്ക​റ്റി​ന് പ്രി​യ​മേ​റു​ന്നു

Saturday 17 May 2025 11:17 PM IST

ശ​ബ​രി​മ​ല​ ​:​ ​അ​യ്യ​പ്പ​ന്റെ​ ​ചി​ത്രം​ ​പ​തി​ച്ച​ ​പൂ​ജി​ച്ച​ ​സ്വ​ർ​ണ​ ​ലോ​ക്ക​റ്റി​ന് ​ഭ​ക്ത​ർ​ക്കി​ട​യി​ൽ​ ​പ്രി​യ​മേ​റു​ന്നു.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ലോ​ക്ക​റ്റ് ​പു​റ​ത്തി​റ​ക്കി​യ​ ​ശേ​ഷം​ ​ന​ട​ ​തു​റ​ന്ന​ ​ഏ​ഴു​ദി​വ​സം​കൊ​ണ്ട് 184​ ​എ​ണ്ണം​ ​സ​ന്നി​ധാ​ന​ത്തെ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സ് ​വ​ഴി​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി.​ ​ഇ​വ​യ്ക്ക് ​ആ​കെ​ 56​ ​പ​വ​ൻ​ ​തൂ​ക്കം​ ​വ​രും.​ 2​ ​ഗ്രാ​മി​ന്റെ​ 155,​​​ 4​ ​ഗ്രാ​മി​ന്റെ​ 22​ ,​​​ 8​ ​ഗ്രാ​മി​ന്റെ​ 7​ ​ലോ​ക്ക​റ്റു​ക​ളാ​ണ് ​ഇ​തു​വ​രെ​ ​വി​ത​ര​ണം​ചെ​യ്ത​ത്.​ ​വി​ഷു​ ​പൂ​ജ​ ​ന​ട​ന്ന​ ​ആ​റു​ ​ദി​വ​സ​വും​ ​ഇ​ട​വ​മാ​സ​ ​പൂ​ജ​യ്ക്ക് ​ന​ട​ ​തു​റ​ന്ന ദിവസം ​ ​ 184​പേ​രാ​ണ് ​പ​ണ​മ​ട​ച്ച് ​ലോ​ക്ക​റ്റ് ​കൈ​പ്പ​റ്റി​യ​ത്.​ ​w​w​w.​s​a​b​a​r​i​m​a​l​a​o​n​l​i​n​e.​o​r​g​ ​എ​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​യോ​ ​ശ​ബ​രി​മ​ല​ ​സ​ന്നി​ധാ​ന​ത്തെ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സി​ൽ​ ​നേ​രി​ട്ടെ​ത്തി​യോ​ ​ലോ​ക്ക​റ്റു​ക​ൾ​ ​ബു​ക്ക് ​ചെ​യ്യാം.​ ​ര​ണ്ട്,​ ​നാ​ല്,​ ​എ​ട്ട്ഗ്രാം​ ​തൂ​ക്ക​മു​ള്ള​ ​സ്വ​ർ​ണ​ ​ലോ​ക്ക​റ്റു​ക​ൾ​ക്ക് ​യ​ഥാ​ക്ര​മം​ 19300,​ 38600,​ 77200​ ​രൂ​പ​യാ​ണ് ​വി​ല.​ ​ഓ​ൺ​ലൈ​നാ​യി​ ​ബു​ക്ക് ​ചെ​യ്യു​ന്ന​വ​രും​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ ​വേ​ണം​ ​ലോ​ക്ക​റ്റ് ​വാ​ങ്ങാ​ൻ.