വയോജന പരിപാലന നിയമം നടപ്പിലാക്കും

Sunday 18 May 2025 12:14 AM IST

തൃശൂർ: സംസ്ഥാനത്ത് വയോജന പരിപാലന നിയമം നടപ്പിലാക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സ്ത്രീശക്തി കേന്ദ്ര കോസ്റ്റ്‌ഫോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വയോജന സംരക്ഷണം എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ കോസ്റ്റ്‌ഫോർഡ് ഡയറക്ടർ ഡോ. എം.എൻ. സുധാകരൻ അദ്ധ്യക്ഷനായി. ഡോ. കെ.എസ്. ഷാജി, ഗൗതം ദേവ്, അഡ്വ. കെ. തുളസി തുടങ്ങിയവർ ക്ലാസുകളെടുത്തു. രാജേശ്വരി മേനോൻ, ഡോ. ഡി. ഷീല, എ. കൃഷ്ണകുമാരി, കെ. പത്മരാജൻ, ചന്ദ്രമോഹനൻ തുടങ്ങിയവർ സംസാരിച്ചു. 25 വർഷം പൂർത്തിയാക്കിയ സ്ത്രീശക്തി കേന്ദ്ര കാന്റീൻ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.