ടെലി കമ്യൂണിക്കേഷൻസ് ദിനാചരണം
Sunday 18 May 2025 12:17 AM IST
തൃശൂർ: ലോക ടെലികമ്മ്യൂണിക്കേഷൻസ് ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം സീനിയർ ജനറൽ മാനേജർ എം.എസ്. ഹരി നിർവഹിച്ചു. ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷനിലെ ലിംഗസമത്വം എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ഡി.ജി.എമ്മുമാരായ വി. രവിചന്ദ്രൻ, ദുർഗാ രാമദാസ്, പി. ഗീത എന്നിവരും മറ്റ് ബി.എസ്.എൻ.എൽ ജീവനക്കാരും പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ തൃശൂർ കോർപറേഷൻ പരിധിയിൽപ്പെട്ട ഗവ. സ്‌കൂളുകളിൽ നിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, പ്രതികൂല സാഹചര്യങ്ങളെ സധൈര്യം മറികടന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുംവിജയം നേടിയ മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി കെ.ആർ. അഭിനവിനെയും സീനിയർ ജനറൽ മാനേജർ പ്രത്യേകം ആദരിച്ചു..