ശിൽപ്പശാലയും അനുസ്മരണവും

Sunday 18 May 2025 12:17 AM IST
1

തൃശൂർ: അമല മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗവും സൗത്ത് ഇന്ത്യൻ മെഡിക്കോ ലീഗൽ അസോസിയേഷനും സംയുക്തമായി നടത്തിയ ശിൽപ്പശാലയുടെയും ഡോ. എം.ആർ. ചന്ദ്രൻ അനുസ്മരണത്തിന്റെയും പ്രതീകാത്മക കോടതിമുറിയുടെ ഉദ്ഘാടനവും ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമ്യമേനോൻ നിർവഹിച്ചു. ഡോ. എം.ആർ. ചന്ദ്രൻ അനുസ്മരണം അമല മുൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ആന്റണി മണ്ണുമ്മൽ, ഡോ. ബെറ്റ്‌സി തോമസ്, ഡോ. പ്രിൻസ് എം. പോൾ, ഡോ. ബോബൻ ബാബു, ശ്രീദേവി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. വിവിധ മെഡിക്കൽ കോളേജുകളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികൾക്ക് ബാങ്ക് ഒഫ് ബറോഡ സ്‌പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ വിതരണം ചെയ്തു.