വൃദ്ധയെയും ചെറുമകനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

Sunday 18 May 2025 12:17 AM IST

അഞ്ചൽ: വൃദ്ധയെയും ചെറുമകനെയും ആക്രമിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ അ‌ഞ്ചൽ പൊലീസ് അറസ്റ്റുചെയ്തു. ഇടയം സ്വദേശി ബണ്ടിചോർ എന്നറിയപ്പെടുന്ന സുജിത്ത് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 13 നാണ് ഇയാൾ ഇടയം സ്വദേശിയായ വൃദ്ധയെയും അവരുടെ ചെറുമകനെയും വീട്ടിൽ കയറി ആക്രമിച്ചത്. ഇവരുടെ വീട്ടിലെ ഉപകരണങ്ങൾ അടിച്ച് തകർക്കുകയും റേഷൻകാർഡ്, ആധാർകാർഡ് ഉൾപ്പെടുയുള്ള രേഖകൾ തീ ഇട്ട് നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ സ്ഥലത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചു ഇതേ തുടർന്നാണ് അറസ്റ്റ്. ഇയാൾ നേരത്തെ തന്നെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറ‌ഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ജയിലിലേയ്ക്ക് അയച്ചു.