ഉറുദു, സ്വാതന്ത്ര്യ സമരത്തിന്റ ആവേശം
Sunday 18 May 2025 12:19 AM IST
തൃശൂർ: ജയ് ഹിന്ദ്, ഈക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ആവേശം നൽകിയ ഉറുദു കവിതകളുടെയും ഗസലിന്റെയും മനോഹര ഭാഷയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്.കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സീനത്തിന് മെമ്പർഷിപ്പ് നൽകിയായിരുന്നു ഉദ്ഘാടനം. കെ.യു.ടി.എ സംസ്ഥാന ഭാരവാഹികളായ കെ.ജെ. ജിജി, സി. അബ്ദുറസാഖ്, ഭാരവാഹികളായ പി.പി. ഇസ്മാഈൽ, ഇ.വി. വിൻസി, കെ. അബ്ദുൾ അസീസ്, വി.എം. രജനി, എൻ.എം. അമീർ, ടി.കെ. ഷാഹില, ജില്ലാ സെക്രട്ടറി എം.എ. ദിൽഷാദ്, ട്രഷറർ എ.ജി. ഗാർഡീന എന്നിവർ പങ്കെടുത്തു.