മുംബയിൽ കനത്ത മഴ

Sunday 18 May 2025 1:39 AM IST

മുംബയ്: കനത്ത മഴയിൽ വലഞ്ഞ് മുംബയ് നഗരം. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകൾ വെള്ളത്തിനടിയിലാണ്. ഒരു മണിക്കൂറിനിടെ ബാന്ദ്രയിൽ 20 മില്ലിമീറ്റർ മഴയും ജുഹുവിൽ 16 മില്ലിമീറ്റർ മഴയും പെയ്തു. വരും ദിവസങ്ങളിലും നഗരത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താനെ, പാൽഘർ എന്നിവിടങ്ങളിൽ ഇന്നുവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.