തൊഴിലുറപ്പ് അംഗങ്ങളെ പഞ്ചായത്ത് ആദരിച്ചു
Monday 19 May 2025 12:36 AM IST
കോട്ടയം : അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം വാർഡിൽ തൊഴിലുറപ്പ് രംഗത്ത് പണിയെടുക്കുന്ന മുഴുവൻ അംഗങ്ങളെയും പഞ്ചായത്ത് ഉപഹാരം നൽകി ആദരിച്ചു. അകലക്കുന്നംപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് അംഗങ്ങൾക്കും കുടുംബശ്രീ പ്രവർത്തകർക്കും സൗജന്യമായി യോഗ പരിശീലനം നൽകുന്ന കൊച്ചുമോൾ ജോബിനെയും അങ്കണവാടി ഹെൽപ്പർ എൻ.പി. അന്നമ്മ എന്നിവരെയും അനുമോദിച്ചു.