ദ്വിദിന ബൂട്ട് ക്യാമ്പ് തുടങ്ങി

Monday 19 May 2025 12:40 AM IST

രാമപുരം : മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നീ വിഷയങ്ങളിൽ സൗജന്യ പ്രായോഗിക പരിശീലനം നല്കും. ക്യാമ്പ് കോളേജ് മാനേജർ ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ മാരായ ഫാജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ട്‌മെന്റ് മേധാവി അഭിലാഷ് വി., ഐ ക്യു എസി കോ-ഓർഡിനേറ്റർ കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.